മലപ്പുറത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് പൊന്മുണ്ടം സ്വദേശിക്ക്
text_fieldsമലപ്പുറം: ജില്ലയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരന്. ഇയാൾ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി.
നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളെ ജില്ലയിലേക്ക് തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് ആകെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 21നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിനോടൊപ്പം കാറില്‍ ഷാര്‍ജയിലെത്തി ജി.9 - 454 എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 2.35ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.
പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരെൻറ കാറില്‍ തിരൂര്‍ പൊന്മുണ്ടം പാറമ്മലിലെ സ്വന്തം വീട്ടിലെത്തി. ആരോഗ്യ വകുപ്പിെൻറ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. 22നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ ഉച്ചക്ക് 3.30ന് തിരൂര്‍ ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി. സാമ്പിള്‍ നല്‍കിയ ശേഷം 7.30ന് തിരികെ വീട്ടിലെത്തി. ശനിയാഴ്ച ആംബുലന്‍സില്‍ കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 - 454 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂർണമായും പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.