തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പ്രായം ഒരു ദിവസം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്.

ഈ വർഷം ഇതുവരെ 15 കുട്ടികളെയാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, നവരാത്രി ദിനത്തിൽ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.

വീണ ജോർജിന്‍റെ പോസ്റ്റ്

ഒരു ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഇപ്പോൾ തിരുവനന്തപുരത്തു ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചു. ഇത് വരെ തിരുവനന്തപുരത്തു 'അമ്മ തൊട്ടിലിൽ 15 കുഞ്ഞുങ്ങളെയാണ് ഈ വർഷം ലഭിച്ചത്. അടുത്തിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ അരുൺ ഗോപിക്കൊപ്പം കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നു. നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവർ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് സർക്കാർ നൽകും .ഈ മക്കൾ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം .

Full View

Tags:    
News Summary - New Guest at Mothers Cradle Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.