ടി.എൽ. സന്തോഷ് (പ്രസി), എൻ. വേണു (സെക്ര)

പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം -ആർ.എം.പി.ഐ

തൃശൂർ: കോവിഡ് മഹാമാരിയുടെ മറവിൽ പാർലമെന്റിനെ നോക്കുകുത്തിയാക്കി കേന്ദ്ര ഗവൺമെന്റ് അടിച്ചേൽപിച്ച ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആർ.എം.പി.ഐ രണ്ടാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. സി.എസ്.ആർ ഫണ്ടിന്റെ ക്രമവിരുദ്ധ വിനിയോഗം തടയുക, സംസ്ഥാനത്തെ റേഷൻ വിതരണം കുറ്റമറ്റതാക്കുക, നിർദിഷ്ട ബഫർ സോൺ വിജ്ഞാപനം ഭേദഗതി ചെയ്ത് നിലനിർത്തുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.

ചർച്ചകൾക്ക് എൻ. വേണുവും കെ.എസ്. ഹരിഹരനും മറുപടി പറഞ്ഞു. കെ.കെ. രമ എം.എൽ.എ, സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ പ്രതിനിധി പി.എൻ. പ്രോവിന്റ് എന്നിവർ സംസാരിച്ചു.

25 അംഗ സംസ്ഥാന കമ്മിറ്റിയെയും 75 അഖിലേന്ത്യ സമ്മേളന പ്രതിനിധികളേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. വി.എം. ഭഗവത് സിങ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ: ടി.എൽ. സന്തോഷ് (പ്രസി), എൻ. വേണു (സെക്ര), ജി. ബാലകൃഷ്ണപ്പിള്ള (ട്രഷ).


Tags:    
News Summary - New National Education Policy should be withdrawn - RMPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.