മേലാറ്റൂർ (മലപ്പുറം): വർധിച്ചുവരുന്ന ദുരന്തങ്ങളിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് ആശ്വാസമാകാൻ സജ്ജരാകണമെന്ന് ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) കേരളയുടെ മുഖ്യ രക്ഷാധികാരി പി. മുജീബ് റഹ്മാൻ പറഞ്ഞു. ദുരന്ത നിവാരണ മേഖലയിൽ പ്രവർത്തിച്ചുവരുന്ന എൻ.ജി.ഒ ആയ ഐ.ആർ.ഡബ്ല്യു കേരളയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023- 2025 കാലയളവിലേക്കുള്ള ഭാരവാഹികളായി ബഷീർ ശർഖി ശാന്തപുരം (ജനറൽ കൺവീനർ), എം.ഇ. നൗഫൽ ശാന്തപുരം (ജനറൽ സെക്രട്ടറി), ടി.കെ. ശിഹാബുദ്ദീൻ ചിറ്റൂർ (അസി. കൺവീനർ), പി.കെ. ആസിഫ് അലി മലപ്പുറം (ജോ. സെക്രട്ടറി), വി.ഐ. ഷമീർ എടത്തല (ഡിസാസ്റ്റർ മാനേജ്മെന്റ് കൺവീനർ), ഷബീർ അഹമ്മദ് പേരാമ്പ്ര (ട്രെയിനിങ് കൺവീനർ), കെ. ഇസ്മായിൽ കാസർകോട് (പി.ആർ സെക്രട്ടറി), പി. ഫൈസൽ വേങ്ങര (മീഡിയ സെക്രട്ടറി), പി.പി. മുഹമ്മദ് മലപ്പുറം (എസ്.ആർ.ഡബ്ല്യു കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. ഗവേണിങ് ബോഡി അംഗങ്ങളായി ഹംസക്കുഞ്ഞ് ബംഗളൂരു, അബ്ദുൽ കരീം തിരുവനന്തപുരം, ഇ.ഐ. യൂസഫ് ആലുവ, ഷറഫുദ്ദീൻ കൊടിയത്തൂർ, അഷ്റഫ് കണ്ണൂർ, അമീർ അബ്ദുസ്സലാം എടത്തല എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.