തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്നവർക്ക് പിഴ അടക്കാനുള്ള ഓൺലൈൻ സംവിധാനം ചൊവ്വാഴ്ച നിലവിൽ വരും. ഇതിെൻറ ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും.
പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനക്കെത്തുന്ന െപാലീസ് ഉദ്യോഗസ്ഥെൻറ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ൈഡ്രവിങ് ലൈസൻസ് നമ്പർ, വാഹനത്തിെൻറ നമ്പർ എന്നിവ നൽകിയാൽ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിെൻറ പ്രത്യേകത.
നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമക്കോ ൈഡ്രവർക്കോ ഓൺലൈനായി അപ്പോൾത്തന്നെ െക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടക്കാൻ കഴിയും. പിഴ അടക്കാൻ താൽപര്യമില്ലാത്തവരുടെ കേസ് െവർച്വൽ കോടതിയിലേക്ക് കൈമാറും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വിഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനിമുതൽ ഏറെ സുഗമമാകും.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് സംവിധാനം ചൊവ്വാഴ്ച നടപ്പിൽ വരുന്നത്. വൈകാതെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പദ്ധതി രൂപകൽപന ചെയ്തത്. നാഷനൽ ഇൻഫർമാറ്റിക്സ് സെൻററാണ് സോഫ്റ്റ്വെയർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.