കോഴിക്കോട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി നവവരൻ മരിച്ചു. പന്നിയങ്കര പനങ്ങാട്ടുപറമ്പ് മിർഷാദ് മഹലിൽ ഗൾഫ് ബസാറിൽ ഷോപ്പ് നടത്തിയിരുന്ന പരേതനായ പി.ടി. ബഷീറിെൻറ മകൻ പി.ടി. ഇർഷാദ് (30) ആണ് പന്നിയങ്കരയിൽ വെള്ളിയാഴ്ച വൈകീട്ട് 3.45ന് അപകടത്തിൽ പെട്ടത്. ചായക്ക് കടി വാങ്ങാൻ റെയിൽ ക്രോസ് ചെയ്യുന്നതിനിെടയാണ് അപകടം.
കഴിഞ്ഞ 13നായിരുന്നു ഇർഷാദിെൻറ വിവാഹം. 2012ൽ മാത്തോട്ടത്ത് മാതാവ് ഫൗസിയയും ട്രെയിൻ തട്ടിയാണ് മരിച്ചത്. പന്നിയങ്കര എം.ആർ ട്രേഡേഴ്സ് ജീവനക്കാരനാണ്.
ഭാര്യ: ജുവൈരിയ. സഹോദരങ്ങൾ: പി.ടി. മിർഷാദ്, പി.ടി. ആഷിക്ക്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.