തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ പ്രീതി മേത്തയും ഡോ. വിശ്വാസ് മേത്തക്ക് ഒപ്പമുണ്ടായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ടി.കെ. ജോസ്, ആശാ തോമസ്, രാജഷ് കുമാർ സിങ്, അഡീഷനൽ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ടറൽ ഓഫിസറുമായ ടിക്കാറാം മീണ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് ഉന്നതതല യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി പങ്കെടുത്തു.കഴിവിന് അനുസരിച്ച് സംസ്ഥാനത്തെ സേവിക്കാൻ കഴിെഞ്ഞന്നാണ് വിശ്വാസമെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സ്ഥാനമേറ്റെടുത്ത ശേഷം പ്രളയം, നിപ, കോവിഡ് തുടങ്ങി നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നു. മാലിന്യസംസ്കരണ പദ്ധതികൾക്ക് തുടക്കമിടാനായി എന്ന ചാരിതാർഥ്യത്തോടെയാണ് വിരമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരായ പോരാട്ടം ജനകീയയുദ്ധമായി മാറണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ മാത്രം ശ്രദ്ധിച്ചാൽ പോരാ. ജനങ്ങളും ജാഗ്രതയോടെ നിലകൊള്ളണം- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.