കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിലെ രക്ഷാപ്രവർത്തകക്ക് സ്കൂട്ടർ സമ്മാനിച്ച് അജ്ഞാത സുഹൃത്ത്. വെള്ളിപറമ്പിലെ അഷ്റഫിെൻറ ഭാര്യ സിൽസിലിക്കാണ് 85,000 രൂപ വിലവരുന്ന സ്കൂട്ടർ സമ്മാനമായി ലഭിച്ചത്.
ആഗസ്റ്റ് ഏഴിന് രാത്രി ദുരന്ത വിവരമറിഞ്ഞ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റവർക്ക് സഹായം നൽകാൻ അഷ്റഫും സിൽസിലിയും ഒാടിയെത്തിയിരുന്നു. അത്യാഹിതവിഭാഗത്തിലെ സേവനം കഴിഞ്ഞ് പുലർച്ചെ രണ്ടരക്ക് പുറത്തിറങ്ങിയപ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് മോഷണം പോയി.
ഇൗ കഥ വചനം ബുക്സ് മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടപ്പെട്ട വാഹനം തിരിച്ചുകിട്ടിയില്ലെങ്കിൽ പകരം വാഹനം സമ്മാനമായി നൽകാമെന്ന് വാഗ്ദാനവുമായി ചിലരെത്തി. അങ്ങനെ ഒരു സമ്മാനം സ്വീകരിക്കേണ്ടെന്നായിരുന്നു തീരുമാനമെന്ന് സിൽസിലിയുടെ ഭർത്താവ് അഷ്റഫ് പറഞ്ഞു.
പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്തയാൾ സമ്മാനം സ്വീകരിക്കണമെന്ന് സമ്മർദം ചെലുത്തി ലക്ഷം രൂപ മറ്റൊരു സുഹൃത്തിെൻറ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.ടീം വെൽഫെയർ, കനിവ് തുടങ്ങിയ സന്നദ്ധസംഘടനാപ്രവർത്തകരാണ് അഷ്റഫും സിൽസിലിയും.
സ്കൂട്ടറിെൻറ താക്കോൽദാനം പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത നിർവഹിച്ചു. വാർഡ് മെംബർ മഹിജകുമാരി, വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വൈസ്പ്രസിഡൻറ് സുബൈദ കക്കോടി, ടി.പി. ഷാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.