കൊച്ചി: സ്വർണക്കടത്തുകേസിലെ ദുബൈയിൽ കഴിയുന്ന പ്രതി ഫൈസൽ ഫരീദിനെ കണ്ടെത്താൻ എൻ.ഐ.എ നടപടി തുടങ്ങി. അവിടെനിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടിയാണ് ദുബൈ പൊലീസുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്നത്. ഇൻറർപോളിനെ സമീപിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ആദ്യപടിയായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ഏത് രാജ്യത്താണോ ഉള്ളത് അവിടെ പ്രതി താമസിക്കുന്ന സ്ഥലം, അന്വേഷണ ഏജൻസി തിരയുന്ന ആൾ തന്നെയാണോ അത്, അവിടത്തെ പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തി അറിയിക്കുന്നതിനാണ് ബ്ലൂ കോർണർ നോട്ടീസ്. പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞാൽ അടുത്ത പടിയായി അറസ്റ്റ് ചെയ്യുന്നതിനും നാടുകടത്തുന്നതിനുമായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
അറസ്റ്റിലായ സരിത് ഫൈസലിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. സരിത്തിനെ കൂടാതെ, കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് ഫൈസലുമായി അടുത്ത ബന്ധമുള്ളതായും എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ദുബൈ പൊലീസിെൻറ നിരീക്ഷണത്തിൽ
ദുബൈ: പാസ്പോർട്ട് ഇന്ത്യ മരവിപ്പിച്ചതിനു പിന്നാലെ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന് യു.എ.ഇയിലും യാത്രാ വിലക്ക്. യു.എ.ഇ വിട്ട് മറ്റൊരു രാജ്യത്തേക്ക് റോഡ്മാർഗം പോലും പോവുക ഇതോടെ ഫൈസലിന് അസാധ്യമായി. അതിനിടെ ദുബൈ പൊലീസ് ഇയാളിൽ നിന്ന് മൊഴിയെടുത്തതായാണ് വിവരം.
ദുബൈ പൊലീസിെൻറ നിരീക്ഷണത്തിലാണ് ഫൈസലിപ്പോൾ. ഇന്ത്യൻ അന്വേഷണ സംഘം ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇയാളെ അറസ്റ്റ് ചെയ്ത് കൈമാറുമെന്നും അറിയുന്നു. രണ്ടു ദിവസമായി സുഹൃത്തുക്കൾക്ക് പോലും ഫോണിൽ ലഭ്യമല്ലാതിരുന്ന ഫൈസൽ ഇൗ സമയങ്ങളിൽ പ്രമുഖ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി.
താൻ നിരപരാധിയാണെന്ന് കാണിച്ചും തെൻറ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചും പരാതി നൽകാനാണ് ഇയാൾക്ക് ലഭിച്ച നിയമോപദേശം. സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നതും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതും യു.എ.ഇ നിയമപ്രകാരം വലിയ കുറ്റമാകയാൽ നിരപരാധിയെങ്കിൽ പ്രാദേശിക നിയമത്തിെൻറ പരിരക്ഷ ലഭിക്കാൻ ഇൗ പരാതി ഉപകരിക്കുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.