Representational Image

മലപ്പുറത്ത് നാലിടങ്ങളിൽ എൻ.ഐ.എ പരിശോധന

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലിടങ്ങളിൽ എൻ.ഐ.എ പരിശോധന. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്.

വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഒരേ സമയമാണ് നാല് വീടുകളിലും പരിശോധന നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനുശേഷം പല തവണ പലയിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് മലപ്പുറത്തെ പരിശോധന.

Tags:    
News Summary - NIA inspection at four places in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.