മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

കൊല്ലം: ചാത്തിനാംകുളത്ത് മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. ചാത്തിനാംകുളത്തെ നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്.

വീട്ടിലുണ്ടായിരുന്ന ഡയറിയും ആധാർ രേഖകളും എൻ.ഐ.എ ഉദ്യോഗസ്ഥർ ​കൊണ്ടുപോയി. ഇന്ന് പുലർച്ചെ 3.15 ന് ആരംഭിച്ച പരിശോധന 6.30 ഓടെ അവസാനിച്ചു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല.

ഇന്നലെയും കൊല്ലം ചവറയിൽ എൻ.ഐ.എ റെയ്ഡ് നടന്നിരുന്നു. പുലർച്ചെ 3.15 ഓടെയാണ് ചവറയിൽ പരിശോധന നടന്നത്. ചവറയിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ മുക്കത്തോട് സ്‌കൂളിന് സമീപം മന്നാടത്തുതറ വീട്ടിൽ മുഹമ്മദ് സാദിഖ് ആണ് (40) അറസ്റ്റിലായത്. ചവറ പൊലീസിൻറെ സഹായത്തോടെയാണ് എൻ.ഐ.എ സംഘം വീട് വളഞ്ഞ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. ലഘുലേഖകളും ഡയറിയും മൊബൈൽ ഫോണും സിം കാർഡുകളുമാണ് ഇവിടെ നിന്ന് എൻ.ഐ.എ ​കൊണ്ടുപോയത്. 

Tags:    
News Summary - NIA raids former Popular Front activist's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.