ന്യൂഡൽഹി: ആലപ്പുഴ വയലാറിലെ ആർ.എസ്.എസ് പ്രവർത്തകൻെറ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
24ന് രാത്രി എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണയാണ് വെട്ടേറ്റുമരിച്ചത്. അറസ്റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയും കേസുണ്ട്. ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് മൂന്ന് വടിവാള്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.