കേരളത്തിൽ രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ; യാത്രക്ക്​ സ്വയം സാക്ഷ്യപത്രം നിർബന്ധം

തിരുവനന്തപുരം: ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നാല്​ ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു. ജനുവരി രണ്ടുവരെ​ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ്​ നിയന്ത്രണം. രാത്രി ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്​. അതേസമയം ശബരിമല, ശിവഗിരി തീർഥാടകർക്ക്​ നിയന്ത്രണങ്ങളിൽ ഇളവുണ്ട്​.

തിയറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയിട്ടുണ്ട്​. ബാറുകൾ, ഹോട്ടലുകൾ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്​. രാത്രി പരിശോധന കൂടുതൽ കർക്കശമാക്കാനും ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു​.

ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളിൽ പൊലീസ്​ പരിശോധ ഊർജിതമാക്കി. പുതുവത്സരം ആഘോഷിക്കാൻ​ ജനം പൊതുസ്ഥലത്ത്​ ഒത്തു​ചേർന്നാൽ കോവിഡ്​, ഒമിക്രോൺ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ്​ നാല്​ ദിവസത്തെ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്​. 

Tags:    
News Summary - Night curfew in effect in Kerala; Self attestation is mandatory for travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.