ഹെഡ് ലൈറ്റില്ലാതെ കെ.എസ്.ആര്‍.ടി.സി ബസിന്റെ 'നൈറ്റ് ഡ്രൈവ്'; ബ്രേക്കിട്ട് മോട്ടോർ വാഹന വകുപ്പ്

ഹെഡ് ലൈറ്റുകളില്ലാതെ രാത്രി സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് മോട്ടോർ വാഹന വകുപ്പിന്റെ ബ്രേക്ക്. തിങ്കളാഴ്ച രാത്രി തിരൂര്‍-പൊന്നാനി റൂട്ടില്‍ ഇരു ഹെഡ് ലൈറ്റുമില്ലാതെ സര്‍വിസ് നടത്തുകയായിരുന്ന ബസാണ് ചമ്രവട്ടം പാലത്തിന് സമീപത്തുനിന്ന് കോട്ടക്കലില്‍നിന്നെത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് പിന്തുടർന്ന് പിടികൂടിയത്. തെരുവുവിളക്കുകളുടെയും മറ്റു വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ് ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഴിയില്‍ കുടുങ്ങിയ യാത്രികര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയാറാകാത്തതിനാൽ മോട്ടോര്‍ വാഹന വകുപ്പിന്റെ അകമ്പടിയില്‍ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    
News Summary - 'Night drive' of KSRTC bus without head light; Motor Vehicles Department's Brake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.