തിരുവനന്തപുരം: അഫ്ഗാനിസ്താൻ സേനക്കുമുന്നിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐ. എസ്) പ്രവർത്തകരിൽ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയുമുണ്ടെന്ന് മാതാവ്. വ ിദേശ വാർത്ത ചാനലുകൾ കൈമാറിയ ചിത്രം വഴിയാണ് തിരിച്ചറിഞ്ഞതെന്ന് മാതാവ് ബിന്ദു വ്യ ക്തമാക്കി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്.
2016 ജൂൈലയി ലാണ് നിമിഷയെ കാണാതായത്. കാസർകോട്ടുനിന്ന് ഐ.എസിൽ ചേരാൻ അഫ്ഗാനിലേക്കുപോയ സംഘത്ത ിനൊപ്പം നിമിഷയും പോയതാണെന്ന് അന്ന് ബിന്ദു ആരോപിച്ചിരുന്നു. കഴിഞ്ഞദിവസമാണ് നിരവധി െഎ.എസുകാർ കീഴടങ്ങിയതായി വാർത്ത വന്നത്. കീഴടങ്ങിയ നിമിഷക്കൊപ്പം ഭർത്താവ് ഈസ, മകൾ ഉമ്മക്കുൽസു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. 'എെൻറ മോളും അവർെക്കാപ്പമുണ്ട്. കുറെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളിൽനിന്ന് മകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, ഒരു ചിത്രത്തിൽനിന്ന് മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസംമുമ്പ് ആസ്ട്രേലിയൻ വാർത്ത ചാനൽ പ്രതിനിധികൾ തന്നെ സമീപിച്ചിരുന്നു. വാർത്ത ഏജൻസികൾ വഴി അവർക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങൾ കാണിച്ചു. ഇതിൽനിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം നവംബറിലാണ് ഇവർ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭർത്താവ് ഈസയും സംസാരിച്ചിരുന്നു'വെന്ന് ബിന്ദു പറയുന്നു.
കാസർകോെട്ട ഡെൻറൽ കോളജിൽ അവസാനവർഷ ബി.ഡി.എസ് വിദ്യാർഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്തുമത വിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെൻറിനെ വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. ശ്രീലങ്ക വഴിയാണ് അഫ്ഗാനിലേക്ക് പോയത്.
എന്നാൽ അഫ്ഗാന് സേനക്ക് കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരില്‍ ഇവരുണ്ടെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇൻറലിജൻസ് വിഭാഗം ദേശീയ അന്വേഷണ ഏജന്‍സിയുമായും എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.