ഭൂരഹിത ആദിവാസികൾക്ക് കരിമ്പയിൽ ഒമ്പത് ഏക്കർ ഭൂമി

തിരുവനന്തപുരം: ഭൂരഹിത ആദിവാസികൾക്ക് കരിമ്പ വില്ലേജിൽ ഒമ്പത് ഏക്കർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഉത്തരവ്. മാർച്ച് ആറിന് പാലക്കാട് കലക്ടർ ഇത് സംബന്ധിച്ച കത്ത് നൽകി. തുടർന്ന് 29ന് ചേർന്ന സംസ്ഥാനതല ഉന്നതാധികാര കമ്മിറ്റി കലക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചു.

ഒരാളുടെ ഉടമസ്ഥതയിലുള്ള കരിമ്പ വില്ലേജിലെ 404 ആർ വരണ്ട ഭൂമിയാണ് സർക്കാർ വിലക്ക് വാങ്ങുന്നത്. ഒരു ആറിന് ( രണ്ടര സെ ന്റിന് ) 2,14,977 രൂപ വിലക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. തുടർ നടപടി സ്വീകരിക്കാൻ പാലക്കാട് കലക്ടറെ ചുമതലപ്പെടുത്തിയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. 

Tags:    
News Summary - Nine acres of land in Karimba for landless tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.