ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഒമ്പത് മൃതദേഹങ്ങൾ. മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ നിന്ന് മാർച്ച് ഒമ്പതിന് എത്തിച്ച് 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ മൂന്നിന് എത്തിച്ച് അഞ്ചിന് മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ല ആശുപത്രിയിൽ നിന്ന് മാർച്ച് 27 ന് കൊണ്ടുവന്ന് ഏപ്രിൽ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു (65), അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രിൽ 22ന് പ്രവേശിപ്പിച്ച് 24 ന് മരിച്ച അരുൺ (47), ഏപ്രിൽ 19 ന് പ്രവേശിപ്പിച്ച് 29 ന് മരിച്ച ബാബു (58), മേയ് ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മേയ്10 ന് പ്രവേശിപ്പിച്ച് 11 ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ഏഴുദിവസത്തിനകം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.