മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്.ഐ.വി; കാരണം ഒരേ സിറിഞ്ചിൽ നിന്നുള്ള ലഹരി ഉപയോഗം

മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്.ഐ.വി; കാരണം ഒരേ സിറിഞ്ചിൽ നിന്നുള്ള ലഹരി ഉപയോഗം

മലപ്പുറം: ഒരേ സിറിഞ്ചിൽ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് ഒമ്പത് പേർച്ച് എച്ച്.ഐ.വി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ഡി.എം.ഒയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ജനുവരിയിലാണ് കേരള എയ്ഡ്സ് സൊസൈറ്റി സ്ക്രീനിങ് നടത്തിയത്. തുടർന്ന് ഒരാൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവർ ലഹരി ഉപയോഗിച്ചതാണ് രോഗബാധക്ക് കാരണമായത്.

ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള വലിയ സ്ക്രീനിങ്ങിനും ആരോഗ്യവകുപ്പ് ഒരുങ്ങുന്നുണ്ട്.

വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

Tags:    
News Summary - Nine people in Malappuram infected with HIV due to drug use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.