ഗാന്ധിനഗർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മകൾ മരിച്ചു, മാതാപിതാക്കൾക്കും സഹോദരനും പരിക്ക്. പീരുമേട് കരടിക്കുഴി കുളംകോട്ടിൽ പ്രദീപിെൻറ മകൾ അനശ്വര (ഒമ്പത്) ആണ് മരിച്ചത്. പ്രദീപ് (29), ഭാര്യ നീന (25), ഇളയ മകൻ അനന്തു (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുണ്ടക്കയം സി.എം.എസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. ഞായറാഴ്ച രാത്രി ഒമ്പതിന് കാഞ്ഞിരപ്പള്ളി - മുണ്ടക്കയം റോഡിൽ ചോറ്റി ഭാഗത്തായിരുന്നു അപകടം. ഇളയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ കൊണ്ടുവന്നശേഷം മടങ്ങുമ്പോഴാണ് അപകടം. അമിതവേഗത്തിൽ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു.
ശബ്ദംകേട്ട് എത്തിയ നാട്ടുകാർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യാത്രാമധ്യേ അനശ്വര മരിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.