തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. നിപക്കെതിരായ പ്രതിരോധ നടപടികളിൽ കേരളവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗം പകരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുള്ള ഒമ്പത്‍വയസുകാരന്റെ നിലയിൽ പുരോഗതിയുണ്ട്. ചികിത്സയിലുള്ള മൂന്നുപേർക്ക് കാര്യമായ രോഗലക്ഷണങ്ങളില്ലാത്തതും ആശ്വാസമാണ്. രോഗവ്യാപനം തടയാൻ സാധിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.