തിരുവനന്തപുരം: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ജില്ലയിൽ ഓൺലൈൻ വഴിയായിരുന്നു അധ്യയനം. കോഴിക്കോട് നിപ വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് അവസാനമായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കണ്ടയ്ന്റ്മെന്റ് സോണുകളിൽ അധ്യയനം ഓൺലൈൻ വഴി തുടരും. തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ സ്കൂളുകളിൽ പതിവു പോലെ എത്തിച്ചേരണം. നിപ ഭീതിയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരും. സ്കൂളുകളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി.
വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ്മുറികളിലും സാനിറ്റൈസർ വെക്കണം. എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കണം. കണ്ടയ്ന്റ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നത്‍ വരെ അധ്യയനം ഓൺലൈനായി തുടരും.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബർ 16ലെ ഉത്തരവ് പ്രകാരം അധ്യയനം ഓൺലൈനിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.