നിപ: കോഴിക്കോട് എൻ.ഐ.ടിയിലെ ക്ലാസുകൾ ഇനി ഓൺലൈനിൽ; പരീക്ഷകൾ മാറ്റി

കോഴിക്കോട്: നിപ നിയന്ത്രണം ലംഘിച്ച് നടത്തിവന്ന ക്ലാസുകൾ കോഴിക്കോട് എൻ.ഐ.ടി നിർത്തിവെച്ചു. വരും ദിവസങ്ങളിൽ ഓൺലൈനിൽ ക്ലാസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, എൻ.ഐ.ടിയിലെ പരീക്ഷകളും മാറ്റി.

നിപ നിയന്ത്രണം ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ക്ലാസുകൾ നടത്തിയതിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും വിദ്യാർഥികൾ പരാതിയും നൽകി.

എന്നാൽ, കണ്ടെയ്ൻമെൻറ് സോൺ അല്ലെന്നും കേന്ദ്ര സർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമാണ് എൻ.ഐ.ടി അധികൃതർ വിശദീകരിച്ചത്.

വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ഇടപെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് ജില്ല കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അറിയിച്ചിരുന്നു. 

Tags:    
News Summary - Nipah: NIT Kozhikode Classes Online; Exams have been changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.