ബംഗളൂരു: കർണാടക ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കേരളത്തിൽനിന്നുള്ളവർക്ക് നിരോധനം. നിപ പ്രതിരോധത്തിന്റെ ഭാഗമായാണിതെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇവിടെയുള്ള മുള്ളയാനഗിരി, സീതാലായനഗിരി മലകൾ സന്ദർശിക്കാൻ അയൽസംസ്ഥാനങ്ങളിൽനിന്ന് നിരവധി സഞ്ചാരികൾ എത്താറുണ്ട്. കേരളത്തിൽ നിന്നുള്ളവർക്ക് താമസസൗകര്യം നൽകരുതെന്ന് ഇവിടെയുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.