നിപ: നിയന്ത്രണങ്ങളിൽ ഇളവ്, വടകര താലൂക്കിലെ ക​​​െണ്ടയ്ൻമെൻറ് സോണുകൾ ഒഴിവാക്കി

കോഴിക്കോട്: ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വടകര താലൂക്കിലെ മുഴുവൻ ക​​​െണ്ടയ്ൻമെന്റ് സോണുകളും ഒഴിവാക്കി. എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരേണ്ടതാണ്. വടകര താലൂക്കിൽ മരണപ്പെട്ടവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.

അതെ സമയം ജില്ലയിൽ നിപ ജാഗ്രതയെ തുടർന്ന് സൂചന 4 പ്രകാരം പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരേണ്ടതാണ്. എല്ലാവരും മാസ്ത്രം സാനിറ്റെസറും നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും ജില്ല കലക്ടർ അറിയിച്ചു.

ഇതോ​ടൊപ്പം, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ 43,44,45,46,47,48,5 വാർഡുകളിലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ഇതുപ്രകാരം കണ്ടൈൻമെന്റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ പ്രവർത്തിപ്പിക്കാം. കണ്ടൈൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയേണ്ടതുമാണെന്ന് ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Nipah: Relaxation in restrictions, containment zones in Vadakara taluk exempted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.