തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരളത്തിെൻറ പ്രശ്നങ്ങൾ പരിഹരിക്കുമെന് നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിയമസഭയിൽ ഭാര്യ കാഞ്ചൻ ഗഡ്കരിക്കൊപ്പമെത്തിയ കേന്ദ്രമന്ത്രി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ഒ. രാജഗോപാൽ എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കോഓഡിനേഷൻ വി.എസ്. സെന്തിൽ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് എന്നിവരും സന്നിഹിതരായിരുന്നു.
സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണനനൽകും. ഫിഷറീസ് മന്ത്രാലയം രൂപവത്കരിച്ചത് കേരളത്തിന് കൂടുതൽ സഹായകമാവുമെന്ന് ഗഡ്കരി പറഞ്ഞു.
മത്സ്യമേഖല, ജൈവകൃഷി, കേരളത്തിെൻറ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ചും ചർച്ച നടന്നു.തുടർന്ന് പന്ത്രണ്ടരയോടെ നിയമസഭ വി.ഐ.പി ഗാലറിയിലെത്തിയ കേന്ദ്രമന്ത്രിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും സഭാനടപടി ക്രമങ്ങൾ വീക്ഷിച്ചു.
ധനാഭ്യർഥന ചർച്ചക്ക് ഭരണപക്ഷത്തെ രാജുഎബ്രഹാം തുടക്കമിട്ടപ്പോഴാണ് വി.ഐ.പി ഗാലറിയിൽ കേന്ദ്രമന്ത്രി എത്തിയത്. അംഗത്തിെൻറ പ്രസംഗം തൽക്കാലം നിർത്താൻ ആവശ്യെപ്പട്ട സ്പീക്കർ ശ്രീരാമകൃഷ്ണൻ, കേന്ദ്രമന്ത്രി ഗഡ്ഗരി അതിഥിയായി ഗാലറിയിൽ എത്തിയിട്ടുെണ്ടന്ന വിവരം സഭയിൽ അറിയിച്ചു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ െഡസ്കിലടിച്ച് അദ്ദേഹേത്താടുള്ള ആദരവ് അറിയിച്ചു. സീറ്റിൽനിന്ന് എഴുന്നേറ്റ് കൈകൂപ്പി ഗഡ്ഗരിയും അംഗങ്ങളോട് സ്നേഹം പ്രകടിപ്പിച്ചു. തുടർന്ന് രാജു എബ്രഹാം പ്രസംഗം തുടരവെ എട്ട് മിനിറ്റിന് ശേഷം കേന്ദ്രമന്ത്രിയും കുടുംബാംഗങ്ങളും ഗാലറിയിൽനിന്ന് മടങ്ങി. പിന്നീട് ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.