ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നത ിനെതിരെ നീതി ആയോഗ് അംഗം ഡോ.വി.കെ പോളിെൻറ മുന്നറിയിപ്പ്. ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടു ം വ്യാപിക്കാനുള്ള അവസരമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ വി.കെ പോൾ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.
ജീവിതം സാധാരണ നിലയിലേക്കെത്തുന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും വൈറസ് വ്യാപനമുണ്ടായാൽ ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും. അതിനാൽ വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.