ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഒാഡിയോ പ്രചരണത്തിലൂടെ ഹിന്ദുക്കൾ ഉണരാൻ ആഹ്വാനം ചെയ്ത സിനിമ സംവിധായകൻ മേജർ രവി തീർച്ചയായും ജയമോഹൻ എഴുതിയ ‘നൂറു സിംഹാസനങ്ങൾ’ വായിക്കണമെന്ന ഉപശേദവുമായി പ്രമുഖ സോപാന സംഗീതജ്ൻ ഞെരളത്ത് ഹരി ഗോവിന്ദൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഹരി ഗോവിന്ദൻ മേജർ രവിയെ രൂക്ഷമായി വിമർശിക്കുന്നത്.
പ്രശസ്ത തമിഴ് ^മലയാളം എഴുത്തുകാരനായ ജയമോഹെൻറ ‘നൂറു സിംഹാസനങ്ങൾ’ പറയുന്നത് കേരളത്തിൽ നിലനിന്ന ക്രൂരമായ ജാതി വിവേചനത്തിെൻറ കഥയാണ്. യഥാർത്ഥ സംഭവത്തെ അധികരിച്ചെഴുതിയ നോവലിൽ നായാടി സമുദായത്തിൽനിന്ന് െഎ.എ.എസുകാരനായിട്ടും ജാതി വിവേചനത്തിെൻറ കടുത്ത ഇരയാകേണ്ടിവന്നയാളുടെ ജീവിതദുരന്തങ്ങളാണ് പറയുന്നത്.
ഹിന്ദുവിന് വിവേചനങ്ങൾ നേരിടേണ്ടിവന്നത് മുസ്ലിമിൽ നിന്നോ ക്രിസ്ത്യാനിയിൽ നിന്നോ അല്ല, ഹിന്ദുവിൽനിന്നു തന്നെയാണെന്ന് ഉദാഹരണങ്ങൾ സഹിതം വീഡിയോയിൽ വ്യക്തമാക്കുന്ന ഹരി ഗോവിന്ദൻ ജാതി വിവേചനത്തിെൻറ കൊടുംകഥ പറയുന്ന ‘നൂറ് സിംഹാസനങ്ങൾ’ വായിക്കാൻ മേജർ രവിയെ ഉപദേശിക്കുന്നു. കാര്യങ്ങൾ അറിയാതെ സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കുന്ന ഒരു മൈനർ രവിയായി മാറരുതെന്നും ഹരി ഗോവിന്ദൻ ഉപദേശിക്കുന്നു.
എന്താണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ അവസ്ഥ...?
തിരുമാന്ധാംകുന്ന് േക്ഷത്രത്തിൽ മട്ടന്നൂർ ശങ്ക്രൻ കുട്ടിയുടെ ഗുരുനാഥൻ സദനം വാസുദേവന് സാമുദായികതയുടെ പേരിൽ ക്ഷേത്ര വിശ്വാസികളിൽനിന്നു തന്നെ അപമാനം നേരിട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുവാൻ ഒരു മേജർ രവിയും വന്നില്ല.
ശ്രീധരൻ പെരിങ്ങോട് കലാമണ്ഡലം ഗീതാനന്ദനൊപ്പം ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ ഇടയ്ക്ക വായിച്ചതിെൻറ പേരിൽ പുണ്യാഹം തളിച്ചപ്പോൾ ശ്രീധരൻ പെരിങ്ങോടിനുവേണ്ടി സംസാരിക്കുവാൻ ഒരു മേജർ രവിയും കൂട്ടരുമുണ്ടായിരുന്നില്ല. കല്ലൂർ ബാബു എന്ന കലാകാരൻ ഗുരുവായൂർ അമ്പലത്തിൽ വാദ്യം വായിച്ചതിനെതിരെ ചിലർ രംഗത്തുവന്നപ്പോഴും അദ്ദേഹത്തിനു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.
കൽപ്പാത്തി ബാലകൃഷ്ണനും അങ്ങാടിപ്പുറം കൃഷ്ണദാസും േക്ഷത്രനടയിൽ ജാതി വിവേചനം നേരിട്ടപ്പോഴും അതിനെതിരെ മേജർ രവിമാരെ കണ്ടില്ല. പ്രതിഭകളായ മഹാമനുഷ്യർ ജാതീയതയുടെ പേരിൽ അപമാനിക്കപ്പെട്ടപ്പോൾ നിങ്ങളെയാരെയും കണ്ടില്ല.
ക്ഷേത്രത്തിലെ പൂജാരിമാരെയും മേൽശാന്തിമാരെയും കുമ്പിട്ടുനിൽക്കുന്ന കുറേ ദലിതന്മാരെ ഉണ്ടാക്കാനല്ല ക്ഷേത്രപ്രവേശനം നടത്തിയത്. കലാപ്രവർത്തനം കൊണ്ട് മനുഷ്യമനസ്സിൽ ഇൗശ്വരനെ അനുഭവിപ്പിക്കുന്ന കലാകാരന്മാർ തന്ത്രിമാരെക്കാൾ മികച്ച പ്രവർത്തനം നടത്തുന്നവരാണ്. അവർ അപമാനങ്ങൾ നേരിട്ടപ്പോൾ ഒരു മേജർ രവിയുമുണ്ടായില്ല.
കേരളത്തിലെ ക്ഷേത്രങ്ങൾ ഇത്തരം മനുഷ്യർക്കായി തുറന്നുകെടുക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആ സാധുക്കളെ ജാതീയതയുടെയും സാമുദായികതയുടെയും പേരിൽ അപമാനിച്ചതുകൊണ്ടാണ് 108 ജാതികളായി മേജർ രവി പറയുന്ന ഹിന്ദു ഇപ്പോഴും ഭിന്നമായി കിടക്കുന്നത്.
ക്ഷേത്രങ്ങളുെട ഭൂമി സവർണർ അടിച്ചുമാറ്റിയതുകൊണ്ടാണ് പല ക്ഷേത്രങ്ങളും ദരിദ്രമായ അവസ്ഥയിെലത്തിയത്. ക്ഷേത്രം മാത്രം ജനങ്ങളുടെ തലയിൽവെച്ചു കൊടുക്കുകയും സ്വത്തെല്ലാം അടിച്ചുമാറ്റുകയുമായിരുന്നു.
പാർഥസാരഥി ക്ഷേത്രം സർക്കാർ പിടിച്ചെടുക്കുന്നത് ക്ഷേത്ര വിശ്വാസികൾക്കുവേണ്ടിയാണെന്ന് കുറച്ചുകഴിയുേമ്പാൾ ബോധ്യമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹിന്ദു വിശ്വാസികൾക്കുവേണ്ടിയാണ് സർക്കാർ ഇവിടെ ഇടപെട്ടിരിക്കുന്നത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും കീഴാളന്മാരെ ക്കൊണ്ട് അധ്വാനിപ്പിക്കുകയും ഫലമുണ്ടാകുേമ്പാൾ അത് അനുഭവിക്കാൻ ഉൗരാളന്മാർ പ്രത്യക്ഷപ്പെടുകയുമാണ്. മുസ്ലിമിനോ ക്രിസ്ത്യാനിക്കോ തുറന്നുകൊടുക്കാനായല്ല സർക്കാർ ക്ഷേത്രം പിടിച്ചെടുക്കുന്നത്, ഹിന്ദുക്കൾക്കു വേണ്ടിയാണ്. ആരാധനയാണ് പ്രധാനമെങ്കിൽ ഏത് സർക്കാർ വന്നാലും അത് നടക്കും.
ക്ഷേത്രത്തിെൻറ ഇന്നത്തെ അവസ്ഥക്ക് കാരണം ക്ഷേത്രവിശ്വാസികൾ എന്നവകാശപ്പെടുന്ന ചില കുതന്ത്രക്കാരാണ്. നമ്പൂതിരിയെ കുമ്പിട്ടുനിൽക്കുന്ന ആണിനും പെണ്ണിനും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ക്ഷേത്രങ്ങളിൽ മാത്രമല്ല, സർക്കാർ ഒാഫീസുകളിൽപോലും ഹിന്ദുക്കൾ ഹിന്ദു എന്നവകാശപ്പെടുന്നവരിൽനിന്ന് കടുത്ത ജാതി വിവേചനമാണ് നേരിടുന്നത്. മേജർ രവീ, അങ്ങ് ‘നൂറ് സിംഹാസനങ്ങൾ’ എന്ന നോവൽ വായിക്കണം. ഇൗ ആധുനിക യുഗത്തിൽപോലും ഹിന്ദു ഹിന്ദുവിൽ നിന്ന് നേരിടുന്ന ജാതീയ വേർതിരിവുകൾ വടക്കേയിന്ത്യയിലെ പോലെയല്ലെങ്കിലും ഇവിടെയും ഉണ്ട്.
പാർഥസാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുക്കുേമ്പാൾ get united and show the strength എന്ന് നിങ്ങൾ പറയുേമ്പാൾ, ഒരു പട്ടാളക്കാരെൻറ വാക്കുകളായി കണക്കാക്കി ജനങ്ങൾ united ആവാത്തതെന്ന് നിങ്ങൾ മനസ്സിലാക്കണം. നൂറ്റാണ്ടുകളായി ഇൗ സമുദായത്തോട് കാണിച്ച അനീതിയാണ് അതിനു കാരണം. ക്ഷേത്രങ്ങളാണ് കലകൾ ഉണ്ടാക്കിയതെന്ന് കള്ളക്കഥകൾ പ്രചരിപ്പിച്ചു. കലാകാരന്മാരെ ഉപയോഗിച്ച് ക്ഷേത്രങ്ങൾ ഉണ്ടാക്കി. അതിനുശേഷം ഏതാനും ചിലർ ക്ഷേത്രങ്ങളിലെ ആരാധനക്ക് അവകാശമുള്ളവരായി തീർന്നു. ആർക്കും ഹൃദയബന്ധമില്ലാത്ത, ക്ഷേത്രങ്ങളുടെ പേരിൽ ആളെക്കൂട്ടാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. യഥാർഥ ഇൗശ്വര വിശ്വാസിക്ക് ക്ഷേത്രം ആവശ്യേമയില്ല. സ്ഥാപനവത്കരിക്കപ്പെട്ട ഭക്തി മുസ്ലിമിലായാലും ക്രിസ്ത്യാനിയിലായാലും ഹിന്ദുവിലായാലും ഇൗശ്വര വിശ്വാസികളെ ചൂഷണം ചെയ്തിേട്ടയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.