കോട്ടയം: എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നൽകിയിരുന്നെന്നും എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
'മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ നിരവധി തവണ അനുമതിക്കായി ജില്ലാ കലക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാൻ ചീഫ് സെക്രട്ടറിക്കായില്ല' എം.പി പറഞ്ഞു.
അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കാര്യങ്ങൾ പുറത്തു വരാതിരിക്കാനാണ് തങ്ങളെ തടഞ്ഞതെന്നാണ് പ്രേമചന്ദ്രൻ എം.പിയുടെ ആരോപണം. കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തർധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എം.പി ആരോപിച്ചു.
മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അണക്കെട്ടിലേയ്ക്ക് പോകേണ്ട എന്നാണ് എംപിമാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.