തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച 2014ലെ വിധി സുപ്രീംകോടതി സ്വമേധയാ പുനഃപരിശോധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജലനിരപ്പ് 139-140 അടിയായി നിലനിർത്തണമെന്ന സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇൗ ആവശ്യം ഉന്നയിക്കുന്നത്. ജസ്റ്റിസ് കെ.ടി. തോമസ് അടക്കം അംഗങ്ങളായ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൻറ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിൽ നിന്ന് 142 അടിയാക്കി ഉയർത്താനും അണക്കെട്ട് ബലപ്പെടുത്തിയതിനുശേഷം 152 അടിയാക്കാനും അന്ന് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ, പുതിയ ഉത്തരവിലൂടെ ജലനിരപ്പ് ഉയർത്താനുള്ള 2014ലെ വിധി തെറ്റാണെന്ന് സ്ഥാപിക്കപ്പെടുകയാണ്.
കേരളം ഉന്നയിച്ച വാദങ്ങളാണ് സുപ്രീംകോടതി ഇപ്പോഴത്തെ വിധിയിലൂടെ ശരിവെച്ചിരിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാറിന് കഴിയണം. പുതിയ സാഹചര്യം കേന്ദ്ര സർക്കാറിനെയും സുപ്രീംകോടതിെയയും ബോധ്യപ്പെടുത്തി ജലനിരപ്പ് കുറക്കണം. ഇടുക്കിയും മുല്ലപ്പെരിയാറും ഒരേസമയം നിറഞ്ഞതോടെ അസാധാരണമായ സാഹചര്യമാണ് ഇത്തവണ സൃഷ്ടിക്കപ്പെട്ടത്.
ഇടുക്കി അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് പെയ്ത 880 മില്ലി മീറ്റർ മഴ അൽപം കിഴക്കോട്ട് മാറി മുല്ലപ്പെരിയാറിലാണ് പെയ്തിരുന്നതെങ്കിൽ കേരളത്തിന് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. മുല്ലപ്പെരിയാറിൽ മഴ കുറവായിരുന്നു. 200 മില്ലി മീറ്റർ മഴ പെയ്തപ്പോൾ 36,000 ഘനയടി വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. ഡൽഹി െഎ.െഎ.ടിയിലെ ഡോ.കെ. ഗൊസൈെൻറ പഠനമനുസരിച്ച് തുടർച്ചയായി 48 മണിക്കൂർ 65 സെൻറി മീറ്റർ മഴ മുല്ലപ്പെരിയാറിൽ ലഭിച്ചാൽ അണക്കെട്ട് തകരും. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം സംഭരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ടെന്ന ജസ്റ്റിസ് കെ.ടി. തോമസ് അടങ്ങിയ ഉന്നതാധികാരസമിതിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധിയിൽ എത്താതിരിക്കാൻ നേരേത്തതന്നെ തുറന്നുവിട്ട് ക്രമപ്പെടുത്തണമായിരുന്നു. ഇത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് വിദഗ്ധരുടെ അഭിപ്രായരൂപവത്കരണം നടത്തിയിട്ടില്ല. പ്രളയത്തിന് മുമ്പ് എത്ര തവണ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നുവെന്നും യോഗത്തിെൻറ മിനിറ്റ്സും സർക്കാർ പുറത്തുവിടണമെന്ന് മുൻ ജലവിഭവമന്ത്രികൂടിയായ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യക്ഷമതയില്ലായ്മയും ഏകോപനമില്ലായ്മയുമാണ് ഇത്തവണ പ്രളയം സൃഷ്ടിച്ചത്. അണക്കെട്ട് തുറക്കുന്നതിന് മുന്നറിയിപ്പ്നൽകൽ മാത്രമല്ല, സംസ്ഥാനത്തിൻറ ഉത്തരവാദിത്തം. മുൻകൂട്ടി ജലനിരപ്പ് ക്രമീകരിക്കാനും ഉത്തരവാദിത്തമുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.