നെറികേട് കാട്ടിയിട്ടില്ല; ജനങ്ങൾ വിലയിരുത്തട്ടെ -എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: രാഷ്ട്രീയത്തിൽ നെറി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കൊല്ലത്തെ യ ു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ എം.പി. താൻ ആരോടും നെറികേട് കാട്ടിയിട്ടില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. മുഖ് യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വരെ തന്നെ സംഘിയെന്ന് വിളിച്ചായിരുന്നു ആക്ഷേപം. പിന്നീട് സംഘിയെന്ന് വിളിച്ചില്ലെന്ന് പറഞ്ഞു. വീണ്ടും 2014ലെ പദപ്രയോഗം ആവർത്തിക്കുന്നു. പാർട്ടി തീരുമാനം പ്രകാരം മുന്നണി മാറിയിട്ട് അഞ്ച് വർഷം കഴിഞ്ഞു. എന്നിട്ടും പഴയ പദപ്രയോഗം ആവർത്തിച്ച് ഒരു മുഖ്യമന്ത്രി ആക്ഷേപിക്കുന്നു. ഇത് ഉചിതമായ സമീപനമല്ലെന്നും പ്രേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

2014ലെ പരനാറി പ്രയോഗത്തിൽ ഉറച്ചു നിൽക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിൽ നെറി വേണം. അതു വളരെ പ്രഘാനമാണ്. എൽ.ഡി.എഫ് ചെയ്തതു പോലെ യു.ഡി.എഫിനോട് ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫിലെത്തിയ പ്രേമചന്ദ്രനെ പിണറായി പരനാറിയെന്ന് വിശേഷിപ്പിച്ചത്. 1996, 98 തെരഞ്ഞെടുപ്പുകളിൽ പ്രേമചന്ദ്രനാണ് വിജയിച്ചത്. എന്നാൽ 1999ൽ സീറ്റ് നിക്ഷേധിച്ച സി.പി.എം 2014ൽ നിലപാട് ആവർത്തിച്ചതോടെയാണ് ആർ.എസ്.പി യു.ഡി.എഫിലേക്ക് പോയത്.

തുടർന്ന് കൊല്ലത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം പിണറായി നടത്തി. എന്നാൽ, ഇത് എൽ.ഡി.എഫിന് തിരിച്ചടിയാവുകയും മുന്നണി സ്ഥാനാർഥി എം.എ ബേബി പരാജയപ്പെടുകയും ചെയ്തു.

Tags:    
News Summary - NK Premachandran Pinarayi Vijayan BJP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.