തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിമാർ അനുഭവിച്ച സമ്പൂർണ സ്വാതന്ത്ര്യം എടുത്തുപറഞ്ഞും നിലവിലെ സർക്കാറിെൻറ അവസ്ഥയിൽ പരിതപിച്ചും വി.എസ്. അച്യുതാനന്ദന് വ്യത്യസ്തമായ ജൻമദിനാശംസ നേർന്ന് മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി.
'ഇടതുപക്ഷ രാഷ്ട്രീയ മൂല്യം കൈവിടാതെ, അന്യവര്‍ഗ സ്വാധീനത്തിന് വിധേയമാകാതെ ഒരു സർക്കാറിനെ നയിച്ച അങ്ങയെക്കുറിച്ച് ജന്മദിനത്തില്‍ ഇത്രയും കുറിച്ചത് കേരളത്തില്‍ ഇടതുപക്ഷത്തിെൻറ പേരില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന സർക്കാറിെൻറ പരിതാപകരമായ അവസ്ഥ കണ്ടിട്ടാണെന്നും ഇടതുപക്ഷ - കമ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ അങ്ങയുടെ മഹത്വം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയോടെ കേരളം തിരിച്ചറിയുമെന്നും സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചു.
'അഞ്ചു വര്‍ഷം മന്ത്രിയായി അങ്ങയുടെ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച കാലഘട്ടം പൊതുജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ തിളങ്ങി. അങ്ങ് നല്‍കിയ സ്വാതന്ത്ര്യമായിരുന്നു പ്രധാനകാരണ'മെന്നും വി.എസ് സർക്കാറിൽ ജലവിഭവ മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.