ബി.എസ്.എന്‍.എല്‍ സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യമില്ല

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തളളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

സഹകരണ സംഘം മുന്‍ പ്രസിഡന്റ് എ.ആർ. ഗോപിനാഥന്‍ നായര്‍, സംഘത്തിലെ ക്ലര്‍ക്ക് എ.ആർ. രാജീവ് എന്നീ പ്രതികളാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്.

മറ്റ് സഹകരണ സംഘങ്ങളെക്കാള്‍ തങ്ങള്‍ ജോലി നോക്കി വന്ന സ്ഥാപനത്തിന്റെ പേരിലുളള സഹകരണ സംഘത്തെ ജീവനക്കാര്‍ വിശ്വസിച്ചെന്നും ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ പറഞ്ഞു. പല നിക്ഷേപകരുടെയും ദൈനംദിന ജീവിതത്തെ പോലും തട്ടിപ്പ് സാരമായി ബാധിച്ചെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

പ്രതികളുടെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ സാധ്യമാകൂ എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തളളിയത്‌. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    
News Summary - No bail for the accused in the BSNL cooperative fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.