മരംമുറി കേസുകളിൽ സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈകോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ പട്ടയഭൂമികളിലെ മരംമുറി കേസുകളിൽ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി.

അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും തൃശൂർ സ്വദേശിയുമായ ജോർജ് വട്ടുകുളമാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. വയനാട് മുട്ടിലിലെ മരംമുറി കേസ് അടക്കമുള്ളവ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.

മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചത്. 

മുട്ടിൽ മരം മുറി: േകസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: വ​യ​നാ​ട്​ മു​ട്ടി​ൽ മ​രം മു​റി​ച്ചു​ക​ട​ത്ത​ൽ കേ​സി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട ​േക​സ്​ ഡ​യ​റി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മു​ഖ്യ​പ്ര​തി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ വ​യ​നാ​ട് വാ​ഴ​വ​റ്റ ആ​േ​ൻ​റാ അ​ഗ​സ്​​റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​ൻ, റോ​ജി അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ്​ കേ​സ്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ജ​സ്​​റ്റി​സ്​ വി. ​ഷേ​ർ​സി നി​ർ​ദേ​ശി​ച്ച​ത്.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി​ക​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ ഇ​ത്​ മാ​റ്റി. ബു​ധ​നാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ ഭൂ​വു​ട​മ​ക​ളു​ടെ​യോ റ​വ​ന്യൂ വ​കു​പ്പി​െൻറ​യോ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് പ്ര​തി​ക​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തെ​ന്നും 74ാം പ്ര​തി​യാ​യ സ്‌​പെ​ഷ​ൽ വി​ല്ലേ​ജ് ഒാ​ഫി​സ​റു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്​ ചെ​യ്ത​തെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​ക്ക്​ പ​രി​ശോ​ധി​ക്കാ​ൻ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്ന് എ​ട്ടു​കോ​ടി രൂ​പ​യു​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​തി​ന്​ വ​യ​നാ​ട് മീ​ന​ങ്ങാ​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ്​ ഹ​ര​ജി​ക്കാ​ർ. കേ​സി​ലെ മ​റ്റൊ​രു പ്ര​തി വി​നീ​ഷ് ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മ​റ്റൊ​രു പ്ര​തി​യാ​യ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഒാ​ഫി​സ​ർ​ക്ക് 10 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - No CBI probe into Tree cutting cases; The High Court dismissed the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.