മരംമുറി കേസുകളിൽ സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: സംസ്ഥാനത്തെ പട്ടയഭൂമികളിലെ മരംമുറി കേസുകളിൽ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി.
അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും തൃശൂർ സ്വദേശിയുമായ ജോർജ് വട്ടുകുളമാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. വയനാട് മുട്ടിലിലെ മരംമുറി കേസ് അടക്കമുള്ളവ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.
മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചത്.
മുട്ടിൽ മരം മുറി: േകസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി
കൊച്ചി: വയനാട് മുട്ടിൽ മരം മുറിച്ചുകടത്തൽ കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട േകസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി. മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹരജിയിലാണ് കേസ് രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് വി. ഷേർസി നിർദേശിച്ചത്.
കേസിലെ മറ്റു പ്രതികളുടെ ജാമ്യ ഹരജികൾക്കൊപ്പം പരിഗണിക്കാൻ ഇത് മാറ്റി. ബുധനാഴ്ച ഹരജി പരിഗണിക്കെവ ഭൂവുടമകളുടെയോ റവന്യൂ വകുപ്പിെൻറയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതികൾ മരങ്ങൾ മുറിച്ചുകടത്തിയതെന്നും 74ാം പ്രതിയായ സ്പെഷൽ വില്ലേജ് ഒാഫിസറുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നും സർക്കാർ വാദിച്ചു. അന്വേഷണത്തിെൻറ വിശദാംശങ്ങൾ കോടതിക്ക് പരിശോധിക്കാൻ കേസ് ഡയറി ഹാജരാക്കാമെന്നും വ്യക്തമാക്കി.
തുടർന്നാണ് ഇക്കാര്യം കോടതി നിർദേശിച്ചത്. പട്ടയഭൂമിയിൽനിന്ന് എട്ടുകോടി രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയതിന് വയനാട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഹരജിക്കാർ. കേസിലെ മറ്റൊരു പ്രതി വിനീഷ് നൽകിയ ജാമ്യഹരജി കോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു പ്രതിയായ സ്പെഷൽ വില്ലേജ് ഒാഫിസർക്ക് 10 ദിവസത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.