കെ.എ.എസ് ശമ്പളത്തിൽ മാറ്റമില്ല; സിവിൽ സർവിസുകാരുടെ പ്രതിഷേധം തള്ളി

തിരുവനന്തപുരം: സിവിൽ സർവിസുകാർ കടുത്ത സമ്മർദം ഉയർത്തിയെങ്കിലും കെ.എ.എസ്​ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താതെ സർക്കാർ ഉത്തരവിറക്കി. അനുവദനീയ ഡി.എ, എച്ച്​.ആർ.എ, 10 ശതമാനം ​ഗ്രേഡ്​ പേ എന്നിവയും മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഗ്രേഡ്​ പേ ഒഴിവാക്കി വർഷം 2000 രൂപ നിരക്കിൽ ഇൻക്രിമെൻറ്​ ഏർപ്പെടുത്തി.

പരിശീലന കാലയളവിൽ 81,800 രൂപ അടിസ്ഥാന ശമ്പളം നൽകും. മറ്റ്​ ആനുകൂല്യമുണ്ടാകില്ല. നേരത്തേയ​ുള്ള സർവിസിൽനിന്ന്​ വിടുതൽ ചെയ്​ത്​ കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക്​ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതൽ അത്​ പരിശീലന കാലയളവിൽ അനുവദിക്കും. പരിശീലനം​ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചശേഷം വാർഷിക ഇൻക്രിമെൻറ്​ 2000 രൂപയാണ്​. മുൻ സർവിസിൽനിന്ന്​ വിടുതൽ ചെയ്​ത്​ വന്നവർക്ക്​ അടിസ്ഥാന ശമ്പളം 81,800 നെക്കാൾ കൂടുതലാണെങ്കിൽ കൂടുതലുള്ളത്​ പരിശീലനം കഴിഞ്ഞ്​ ​േജാലിയിൽ ​​പ്രവേശിക്കു​​​മ്പോൾ അനുവദിക്കുമെന്നും ഉത്തരവിലുണ്ട്​.

12ാം ശമ്പള കമീഷനെ നിയമിക്കു​മ്പോൾ കെ.എ.എസ്​ ട്രെയിനികൾ, കെ.എ.എസിലെ മറ്റ്​ സ്ഥാനക്കയറ്റ തസ്​തികകൾ എന്നിവക്ക്​ അനുവദിക്കാവുന്ന ശമ്പള സ്​കെയിലുകൾ തയാറാക്കുന്നത്​ പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്​. അതുവരെ ഇപ്പോൾ നിശ്ചയിച്ച ശമ്പളം തുടരും. കെ.എ.എസ്​ രൂപവത്​കരിച്ചപ്പോൾ 68,700-1,10,400 (​പുതുക്കുന്നതിനു​ മുമ്പ്​) സ്​കെയിലാണ്​ നിശ്ചയിച്ചിരുന്നത്​. എന്നാൽ, ഐ.എ.എസ്​ ജൂനിയർ തസ്​തികയുടെ ശമ്പള സ്​കെയിലിനെക്കാളും ഉയർന്നതും കെ.എ.എസ്​ ഐ.എസ്​ തസ്​തികയുടെ ഫീഡർ കാറ്റഗറി എന്ന നിലയിലും അപാകത പരിഹരിക്കണമെന്ന്​ ശമ്പള കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ്​ സർക്കാർ തീരുമാനം.

അതേസമയം കെ.എ.എസിലെ ഉയർന്ന സ്​കെയിലിനെതിരെ നിലവിലെ 29 വകുപ്പുകളിലെ സെക്കൻഡ്​ ഗസറ്റഡ്​ ഉദ്യോഗസ്ഥരും പ്രതിഷേധത്തിലാണ്​. കെ.എ.എസുകാർക്ക്​ സമാന ​തസ്​തികകളിൽ ജോലി ചെയ്യുന്നവരാണിവർ. തങ്ങൾക്കും ഇതേ സ്​കെയിൽ വേണമെന്ന ആവശ്യമാണ്​ അവർക്ക്​. അനുകൂല തീരുമാനം വന്നില്ലെങ്കിൽ തുല്യജോലിക്ക്​ തുല്യവേതനമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണിവർ. കാര്യമായി മാറ്റം വരുത്താതെ കെ.എ.എസ്​ ഉത്തരവിറങ്ങിയ സാഹചര്യത്തിൽ തങ്ങൾക്ക്​ സ്പെഷൽ പേ വേണമെന്ന ആവശ്യ​ത്തിൽ ഉറച്ചുനിൽക്കുകയാണ്​ സിവിൽ സർവിസുകാർ. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ അവരുടെ ആവശ്യത്തിൽ ഇനി മന്ത്രിസഭയാണ്​ തീരുമാനമെ​ടുക്കേണ്ടത്​. 

Tags:    
News Summary - No change in KAS salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.