തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗണിലേക്ക് തത്കാലം പോകേണ്ടെന്ന് എൽ.ഡി.എഫ്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്താനും സർവകക്ഷിയോഗത്തിന് മുൻപ് ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണം കർശനമാക്കണം. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരേയുള്ള സമരങ്ങൾ നിർത്തിവെക്കാനും എൽ.ഡി.എഫ് തീരുമാനിച്ചു.
അതേസമയം, കർശന നിയന്ത്രങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിദിനം 15,000 വരെ കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. ഒക്ടോബർ മധ്യത്തോടെ ഈ നില വന്നേക്കാം. അതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.