കൊച്ചി: എൽ.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപറേഷനിൽ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പംനിന്ന ആറാം ഡിവിഷൻ കൗൺസിലർ എം.എ.എച്ച്. അഷ്റഫിെൻറ ഉൾപ്പെടെ അഞ്ച് വോട്ടിനാണ് ചർച്ചയില്ലാതെ പ്രമേയം പാസായത്. ഇതോടെ ആകെയുള്ള എട്ട് സമിതികളിൽ അഞ്ചെണ്ണമാണ് എൽ.ഡി.എഫിനുള്ളത്.
തിങ്കളാഴ്ച കലക്ടർ ജാഫർ മാലിക്കിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രമേയം ചർച്ചെക്കടുത്തത്. നിലവിലെ ചെയർമാൻ ജെ. സനൽമോനെതിരെ അഞ്ച് അംഗങ്ങൾ പ്രമേയത്തിൽ ഒപ്പിട്ടു. എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. ഒമ്പതംഗ കമ്മിറ്റിയിൽ സി.പി.എം അംഗമായ കെ.കെ. ശിവൻ മരിച്ചതിനെത്തുടർന്ന് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എം.എച്ച്.എം. അഷ്റഫ് പ്രമേയത്തെ അനുകൂലിച്ചു. യു.ഡി.എഫ് അംഗങ്ങളായ എ.ആർ. പത്മദാസ്, മിനി ദിലീപ്, സുജ ലോനപ്പൻ, സക്കീർ തമ്മനം എന്നീ കൗൺസിലർമാരും അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി.
പുതിയ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി അടുത്ത ദിവസം കലക്ടർ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.