മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത വേണമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നാൽ ആഹ്ലാദ പ്രകടനങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അധികൃതരുടെ നിർദേശങ്ങള്‍ പാലിക്കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സമൂഹമാധ്യമങ്ങളിലും മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കാം. എന്നാൽ, സൈബര്‍ ഇടങ്ങളിലും അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തണം.
ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തെയും ഹനിക്കുന്ന തരത്തിലും സൗഹൃദാന്തരീക്ഷത്തിന് ഹാനികരമാകും വിധവും അഭിപ്രായ പ്രകടനങ്ങളോ പദപ്രയോഗങ്ങളോ ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.