കൊടകര: കനാല്‍പുറമ്പോക്കിലെ ഓലക്കുടിലില്‍ കഴിയുന്ന സന്തോഷ് ട്രോഫി താരം പി.സി. അനുരാഗിന് വാസയോഗ്യമായ വീട് നല്‍കുമെന്ന വാഗ്ദാനവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. എന്നാൽ അതിനുള്ള തുണ്ടുഭൂമിക്ക് പാടുപെടുകയാണ് കുടുംബം. അനുരാഗ് ഉള്‍പ്പെട്ട കേരള ടീം സന്തോഷ് ട്രോഫി നേടിയ അന്നുമുതല്‍ മറ്റത്തൂര്‍ ഇത്തുപ്പാടത്തുള്ള കനാല്‍ബണ്ടിലെ കുടിലിലേക്ക് അഭിനന്ദനവും സഹായ വാഗ്ദാനവുമായി പലരും എത്തുന്നുണ്ട്.
മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഞായറാഴ്ച തന്നെ എത്തി. ഒപ്പമുണ്ടായിരുന്ന കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറുമായി മന്ത്രി വീടിെൻറ കാര്യം സംസാരിച്ചു. ത്രിതല പഞ്ചായത്തുകള്‍ ചേര്‍ന്ന് അനുരാഗിന് വീട് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മറ്റു ചില സംഘടനകളും തയ്യാറായി വന്നിട്ടുണ്ട്. എന്നാല്‍ സ്വന്തമായി മൂന്നുസെെൻറങ്കിലും ഭൂമിയില്ലാതെ വീട് നിർമാണം നടക്കില്ല. ഭൂമി വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് 24 വര്‍ഷം കുടിലിൽ കഴിേയണ്ടി വന്നത്. അച്ഛന് ചന്തു തെങ്ങ് കയറ്റതൊഴിലാളിയാണ്. അമ്മ സരള കൂലിത്തൊഴിലാളിയും. ബിരുദ വിദ്യാർഥിനിയായ സഹോദരിയുമുണ്ട്.
ഏതാനും വര്‍ഷം മുമ്പ് മറ്റത്തൂര്‍ പഞ്ചായത്ത് മുഖേന ഇവര്‍ക്ക് നാല് സെൻറ് ഭൂമി അനുവദിച്ചിരുന്നു. മറ്റത്തൂരില്‍ 220 കെ.വി. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനു താഴെ അനുവദിച്ച ഈ ഭൂമി വീടുവെക്കാന്‍ അനുയോജ്യമല്ല. ഡാറ്റബാങ്കില്‍ നിലമായതിനാല്‍ വീടുപണിയാന്‍ നിയമതടസ്സവുമുണ്ട്്്. കുടിലിൽ വൈദ്യുതിയില്ലാത്തതിനാൽ തൃശൂര്‍ അയ്യന്തോളിലെ സ്വകാര്യ സ്ഥാപനം സോളാര്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ച് വെളിച്ചമെത്തിച്ചിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തിയ സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് പുതിയ വീട് ലഭിക്കുംവരെ താമസിക്കാൻ വീട് അടച്ചുറപ്പുള്ളതാക്കി നല്‍കുമെന്നറിയിച്ചാണ് മടങ്ങിയത്. സഹായ വാഗ്ദാനങ്ങള്‍ പ്രവഹിക്കുമ്പോഴും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തത് ഈ കുടുംബത്തെ അലട്ടുന്നുണ്ട്. ഭൂമി നല്കാന് ഉദാരമതികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.