തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ നാല് മേഖലകളായി തിരിച്ച് വ്യാഴാഴ്ച മുതൽ ലോക്ഡൗണിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ പൂർണമായി തുറക്കില്ല. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി രോഗസ്ഥിരീകണ നിരക്ക് 30 ശതമാനത്തിന് മുകളിലാണെങ്കിൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും.
20-30 ശതമാനത്തിന് ഇടയിലാണെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് സമ്പൂര്‍ണ ലോക്ഡൗണും എട്ടിനും 20നും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. എട്ടില്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനു വദിക്കും. ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച രണ്ടാംതരംഗം ജൂണ്‍ പകുതിയോടെ ആശ്വാസകരമായ സ്ഥിതി കൈവരിച്ച സാഹചര്യത്തിലാണ് ലോക്ഡൗണിൽ കൂടുതല്‍ ഇളവുകൾ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. മദ്യശാലകളും സർക്കാർ ഒാഫിസുകളും വ്യാഴാഴ്ച മുതൽ തുറക്കും.
1- ടി.പി.ആർ എട്ട് %താഴെ
(147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ)
എല്ലാ കടകളും (അക്ഷയ കേന്ദ്രം ഉൾപ്പെടെ) രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറക്കാം. 50 ശതമാനം ജീവനക്കാരെ െവച്ച് പ്രവർത്തിക്കണം.
പൊതുമേഖല സ്ഥാപനങ്ങൾ, കമീഷൻ, കോർപറേഷൻ, സ്വയംഭരണാധികാര സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കണം. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി അനുവദിക്കാം.
ടാക്സിയിൽ ഡ്രൈവർക്കു പുറമെ മൂന്നുപേർക്കും ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർക്കും യാത്ര ചെയ്യാം. കുടുംബാംഗങ്ങൾ യാത്രചെയ്യുമ്പോൾ ഈ നിബന്ധന ബാധകമല്ല. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും േടക് എവേ അനുവദിക്കും. സാമൂഹിക അകലം പാലിച്ച് കായികപ്രവർത്തനങ്ങൾ അനുവദിക്കും. വീട്ടുജോലിക്കാർക്ക് യാത്രാനുമതി. പൊതുഗതാഗതം അനുവദിക്കും.
2- എട്ട് - 20 % (716 തദ്ദേശ സ്ഥാപനങ്ങൾ)
ഭാഗിക ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം. മറ്റ് കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ (50 ശതമാനം വരെ ജീവനക്കാർ മാത്രം.) അക്ഷയ കേന്ദ്രങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ െവച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ടേക് എവേ അനുവദിക്കും. സാമൂഹിക അകലം പാലിച്ച് കായികപ്രവർത്തനങ്ങൾ അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റാറൻറുകളിൽ നിന്നും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ ടേക് എവേ, ഓൺലൈൻ ഹോം ഡെലിവറിയുണ്ടാകും. വീട്ടുജോലിക്കാർക്ക് യാത്രാനുമതി. പൊതുഗതാഗതം അനുവദിക്കും.
3- 20% -മുകളിൽ (146 തദ്ദേശ സ്ഥാപനങ്ങൾ)
സമ്പൂർണ ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ അനുവദിക്കും.
കല്യാണ ആവശ്യങ്ങൾക്കുവേണ്ടി മാത്രം തുണിക്കടകൾ, ജ്വല്ലറികൾ, ചെരിപ്പുകടകളും കുട്ടികൾക്കുള്ള പുസ്തകക്കടകളും മൊബൈൽ അടക്കമുള്ള റിപ്പയറിങ് സ്ഥാപനങ്ങളും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റാറൻറുകളിൽ നിന്നും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ ടേക് എവേ, ഓൺലൈൻ ഹോം ഡെലിവറിയുണ്ടാകും
4- 30% മുകളിൽ (25 തദ്ദേശ സ്ഥാപനങ്ങൾ)
ട്രിപ്ൾ ലോക്ഡൗൺ. മുൻ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള നിയന്ത്രണങ്ങളും ഇളവുകളും ബാധകം
ഇളവുകൾ
-അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകൾ അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന് ട്രയല്‍സ് ഉള്‍പ്പെടെ).
-അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറക്കാം
-കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സർക്കാർ കമ്പനികള്‍, കമീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ നിയോഗിച്ച് എല്ലാദിവസവും പ്രവർത്തിക്കും. സെക്രട്ടേറിയറ്റില്‍ നിലവിലുള്ളതുപോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍.
-ബെവ്കോ ഔട്ട്ലെറ്റുകളും/ബാറുകളും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴ് വരെ. ബാർബർ ഷോപ്പുകൾ ഇളവിെൻറ ഭാഗമായി തുറക്കാം. സര്‍ക്കാര്‍ പ്രിൻറിങ് പ്രസ് പ്രവര്‍ത്തനം അനുവദിക്കും.
-വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും.
-രജിസ്ട്രേഷന്, ആധാരമെഴുത്ത് ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനുവദിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.