കൊല്ലം: ജില്ലയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. പാർട്ടിയിൽ കലാപമുണ്ടാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. രാഷ്ട്രീയ മര്യാദയില്ലാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും അവർ ആരോപിച്ചു.
കൊല്ലത്ത് സ്ഥാനാർഥികളെ നിർണയിച്ചത് കെ.പി.സി.സി നിയോഗിച്ച സമിതിയാണ്. പണാ വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ബിന്ദുകൃഷ്ണക്കെതിെര ഡി.സി.സി, ആർ.എസ്.പി ഓഫീസിന് മുന്നിലാണ് പോസ്റ്റർ ഉയർന്നത്. സേവ് കോൺഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്ററുകൾ. ബിന്ദുകൃഷ്ണ സ്ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്ന് പോസ്റ്ററുകളിൽ ആരോപിച്ചിരുന്നു. അവരെ ഉടൻ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.