പാലക്കാട്: നിയമപോരാട്ടത്തിനുള്ള സാഹചര്യത്തിലല്ല തങ്ങൾ ഇപ്പോഴുള്ളതെന്ന് െഎ.എസിൽ കണ്ണി ചേര്‍ന്ന് അഫ്ഗാനിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന പാലക്കാട് യാക്കരയിലെ ബെസ്റ്റിെൻറയും ബെക്സെൻറയും മാതാപിതാക്കളായ വിൻസെൻറും എൽസിയും. മരുമക്കളുടെ ബന്ധുക്കൾ നിയമപരമായി നീങ്ങുന്നെങ്കിൽ നീങ്ങെട്ട. ഞങ്ങൾ, ഇതിെൻറ പേരിൽ ഒരുപാട് പുലിവാല് പിടിച്ചു. ദീർഘനാൾ എൻ.െഎ.എയും മറ്റ് ഏജൻസികളുടെയും ചോദ്യം ചെയ്യലിന് വിധേയരായി. മക്കൾ മതം പഠിക്കാൻ ശ്രീലങ്കയിൽ പോകുകയാണെന്നാണ് പറഞ്ഞത്. എന്നാൽ, പോയത് അഫ്ഗാനിൽ െഎ.എസിന് വേണ്ടി യുദ്ധം ചെയ്യാനാണ്. ഭാര്യമാർക്കും ഇതറിയാമായിരുന്നല്ലോ. മനഃപൂർവം കുഴിയിൽ ചാടിയതല്ലേ. രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്. അവരെ കൊണ്ടുവരാൻ ശ്രമിച്ചാലും പൊതുജനം സമ്മതിക്കില്ല.
ഭീകരതയായതിനാൽ ആരും ഇതിനോട് യോജിക്കില്ല. ഞങ്ങൾക്ക് മക്കൾ നഷ്ടപ്പെട്ടു, പ്രായമായി. കോടതി കയറിയിറങ്ങാൻ വയ്യ. അതിന് പണവുമില്ല. എല്ലാം മറക്കാൻ ശ്രമിക്കുകയാണ്. രണ്ട് മരുമക്കൾക്കും (നിമിഷ ഫാത്തിമ, മെറിൻ എന്ന മറിയം) ഒാരോ പെൺകുഞ്ഞുങ്ങളുണ്ട്. അഫ്ഗാനിൽ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന അവരെ സർക്കാർ തിരികെ കൊണ്ടുവരാൻ തയാറാണെങ്കിൽ നടക്കെട്ട.
നിമിഷയുടെയും മെറിെൻറയും ബന്ധുക്കളും നിയമപരമായി നീങ്ങുന്നുണ്ടല്ലോ. അതിനുശേഷം പൊലീസ് നടപടിക്രമങ്ങൾ എല്ലാം കഴിയെട്ട. അങ്ങനെ വരുേമ്പാൾ അതുപ്രകാരം ചെയ്യാൻ തയാറാണ്. ഇതിൽ തൽക്കാലം ഇടപെടാനില്ലെന്ന് എൽസി പറഞ്ഞു. ബെസ്റ്റിെൻറയും ബെക്സെൻറയും രണ്ടാനമ്മയാണ് എൽസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.