ഇനി നിയമ പോരാട്ടത്തിനില്ല, നജീബ് കാന്തപുരത്തിന് ആശംസകൾ; പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർഥി

ദോഹ: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്‍ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെര​ഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് നൽകിയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കുന്നതായി പരാതിക്കാരനായ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം മുസ്തഫ. വർഷങ്ങൾ നീണ്ടുപോയ കേസിലെ ഹൈകോടതി വിധിക്കെതിരെ മേൽകോടതിയിലേക്ക് അപ്പീലിനില്ലെന്നും നിയമപോരാട്ടം അവസാനിപ്പിക്കുകായണെന്നും അദ്ദേഹം ദോഹയിൽ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

‘നജീബ് കാന്തപുരം എം.എൽ.എക്ക് പ്രവർത്തന മേഖലയിൽ എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നര വർഷം മാത്രമേ നിയമസഭയുടെ കാലാവധി പൂർത്തിയാകാനുള്ളൂ. മറ്റൊരു നിയമപോരാട്ടത്തിന് സമയമില്ല. വോട്ടിങ്ങിലെ ഉദ്യോഗസ്ഥ പിഴവ് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിന്റെ സാധുതയാണ് കോടതിയിൽ​ ചോദ്യം ചെയ്തത്’ -കെ.പി മുസ്തഫ പറഞ്ഞു.

ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മുസ്തഫ ഖത്തറിലെത്തിയപ്പോഴായിരുന്നു കേസിലെ ഹൈകോടതി വിധി വന്നത്.

2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്നും 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം ജയിച്ചത്. മണ്ഡലത്തിലെ 340 തപാൽ വോട്ടുകൾ സാ​ങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു മുഹമ്മദ് മുസ്തഫ തെരഞ്ഞെടുപ്പ് വിധിക്കെതിരെ പരാതി നൽകിയത്

Tags:    
News Summary - No more legal battle, good luck to Najeeb Kanthapuram; Left candidate in Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.