തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ ാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് വീടുകളിൽ 7375പേരും ആശുപത്രികളിൽ 302പേരും നിരീക്ഷണത്തിലുണ്ട്. കോട്ടയത്ത് കോവിഡ് സ്ഥിതീകരിച്ച ഒരു രോഗിയുടേത് ഭേദമായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ കർശന പരിശോധനയുണ്ടാകും. റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിൽ റോഡ്മാർഗം വരുന്നവരേയും പരിശോധനക്ക് വിധേയമാക്കും. എല്ലാവരും പരിശോധനയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ശുചീകരിക്കാനായി പ്രത്യേക നിർദേശം നൽകും.
നിരീക്ഷണത്തിലുള്ളവരുമായി എല്ലാദിവസവും ബന്ധപ്പെടും. ചിലർ കൊറോണയുടെ ഗൗരവം മനസ്സിലാക്കാതെ പെരുമാറുന്നു. അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച മൊബൈൽ ആപ്പ് രണ്ട് ലക്ഷം പേർ ഡൗൺലോഡ്ചെയ്തു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.