കൊച്ചി: ഏകീകൃത കുർബാന രീതി നാളെ മുതൽ നടപ്പിലാക്കണമെന്ന് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. ഏകീകൃത കുർബാനയിൽ എറണാകുളം-അങ്കമാലി അതിരൂപതക്ക് ഇളവ് ലഭിച്ചുവെന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ആലഞ്ചേരി പറഞ്ഞു. കുർബാന ഏകീകരണമെന്ന സിനഡ് തീരുമാനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഏകീകൃത കുർബാന ക്രമം വേണ്ടതില്ലെന്ന് വത്തിക്കാൻ അറിയിച്ചതായി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിൽ പറഞ്ഞിരുന്നു. പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നും ജനാഭിമുഖ കുർബാന തുടരാൻ അനുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പിൽ വരുത്തരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധ റാലിയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.