തിരുവനന്തപുരം: ഒറ്റത്തവണ ശമ്പളം നൽകി എന്നതൊഴിച്ചാൽ കെ.എസ്.ആർ.ടി.സിയിൽ ഇക്കുറി മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാത്ത ഓണം. സമീപകാലങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു ദുസ്ഥിതി. ജീവനക്കാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസും ബോണസും നൽകാനുള്ള പരിശ്രമങ്ങളിലാണെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്.
എന്നാൽ, ശനിയാഴ്ച ബാങ്ക് അവധിയായതോടെ ഇതിനുള്ള വഴിയുമടഞ്ഞു. ഒറ്റത്തവണ ശമ്പള വിതരണം എന്നതുതന്നെ മന്ത്രിയുടെ വാക്ക് പാലിക്കാൻ നടത്തിയ താൽക്കാലിക ക്രമീകരണമാണ്. ഡീസലിനുള്ള തുക വകമാറ്റിയാണ് ഇക്കുറി ശമ്പളം നൽകിയത്. സ്വന്തം നിലക്ക് ശമ്പളം നൽകാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ഇനിയും സ്ഥാപനം എത്തിയിട്ടില്ല. ഇതിനിടെ ഓണം ആനുകൂല്യങ്ങളെക്കുറിച്ച ചർച്ചകൾ കെട്ടടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.