തിരുവനന്തപുരം: കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തിക്കാൻ കേരള സർക്കാർ വിളിച്ച ആഗോള ടെൻഡറിൽ പങ്കെടുക്കാൻ ആരുമെത്തിയില്ല. ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജൻസികളും അംഗീകരിച്ച വിദേശ വാക്സിനുകൾ കേരളത്തിൽ എത്തിക്കാനായിരുന്നു ടെൻഡർ വിളിച്ചത്.
വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതിയോടെയാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആഗോള ടെൻഡർ വിളിച്ചത്. വ്യാഴാഴ്ച ഇതിന്‍റെ ടെക്നിക്കൽ ബിഡ് തുറന്നു. എന്നാൽ താത്പര്യം പ്രകടിപ്പിച്ച് ആരും ടെൻഡർ സമർപ്പിച്ചില്ല. മറ്റു സംസ്ഥാനങ്ങളും സമാന രീതിയിൽ വാക്സിൻ എത്തിക്കാൻ ആഗോള ടെൻഡർ വിളിച്ചിരുന്നുവെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.