തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് (വി.എ.സി.ബി) സ്വതന്ത്ര ചുമതലയുള്ള നാഥനില്ലാതായിട്ട് ഒരുമാസം. വകുപ്പിലാകെട്ട, നിർണായകമായ അേന്വഷണങ്ങളും റെയ്ഡുകളും നടന്നുവരികയാണ്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് വിജിലൻസ് ഡയറക്ടറുടെ ചുമതലകൂടി വഹിക്കുന്നത്. ക്രമസമാധാനം, വിജിലൻസ് എന്നീ സ്ഥാനങ്ങൾ കാഡർ പദവിയായാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇൗ പദവികൾ ഒരാൾ വഹിക്കുന്നത് മുമ്പ് കോടതി മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.പിയെന്ന നിലയിൽ ബെഹ്റക്ക് ഇൗ ജോലി അധികഭാരവുമാണ്. പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ വിജിലൻസ് ഡയറക്ടർ നിയമനമുണ്ടായില്ല. സർക്കാറിന് വിശ്വസ്തനായ വ്യക്തിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിക്കാത്തതാണ് ഇതിന് കാരണം.
ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് എത്തേണ്ടത്. െഎ.എം.ജി ഡയറക്ടർ ജേക്കബ് തോമസ്, എക്സൈസ് കമീഷണർ ഋഷിരാജ്സിങ് എന്നിവരാണ് ബെഹ്റ കഴിഞ്ഞാൽ ഡി.ജി.പി തസ്തികയിലുള്ളവർ. എന്നാൽ, ഇവരെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതിൽ സർക്കാറിന് താൽപര്യമില്ലെന്നാണ് വിവരം. മോഡണൈസേഷൻ എ.ഡി.ജി.പിയായി ഡൽഹിയിൽ ജോലിനോക്കുന്ന എൻ.സി. അസ്താനയാണ് സീനിയോറിറ്റിയിൽ ഇവർക്ക് തൊട്ടുപിന്നിലുള്ളത്. അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ഡി.ജി.പിയാക്കും എന്നാണ് സൂചന.രാജേഷ് ധിവാൻ, എ. ഹേമചന്ദ്രൻ, എൻ. ശങ്കർറെഡ്ഡി, മുഹമ്മദ് യാസിൻ എന്നിവർക്ക് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഡി.ജി.പി ഗ്രേഡ് കൊടുത്തിരുന്നു. എങ്കിലും കേന്ദ്രസർക്കാറും എ.ജിയും അംഗീകരിക്കാത്തതിനാൽ എ.ഡി.ജി.പിമാരുടെ ശമ്പളത്തിലാണ് തുടരുന്നത്. ജേക്കബ് തോമസ്, സിങ്, അസ്താന എന്നിവരെ മാറ്റിനിർത്തി ഇവരെ കാഡർ തസ്തികയിൽ നിയമനം നടത്താനും കഴിയില്ല. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനം കാഡർ പദവിയിൽനിന്ന് മാറ്റി എ.ഡി.ജി.പി തസ്തികയാക്കാനാണ് സർക്കാർ ആലോചന.
ആറു മാസത്തേക്ക് ഇത്തരത്തിലുള്ള നിയമനം നടത്താം. കേന്ദ്രം വിയോജിപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ മാത്രം തീരുമാനം പിൻവലിക്കും. അതിനിടയിൽ വിജിലൻസിലുണ്ടായിരുന്ന രണ്ട് എ.ഡി.ജി.പിമാരിൽ ഒരാളെ സർക്കാർ സ്ഥലംമാറ്റി. എസ്. അനിൽകാന്തിനെ ട്രാൻസ്പോർട്ട് കമീഷണറായാണ് നിയമിച്ചിട്ടുള്ളത്. ഇപ്പോൾ ഷെയ്ഖ് ദർവേശ് സാഹിബ് മാത്രമാണ് എ.ഡി.ജി.പിയായി വിജിലൻസിലുള്ളത്.ആരോപണവിധേയനായതിനെ തുടർന്ന് വിജിലൻസിൽനിന്ന് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്ന സ്പെഷൽ യൂനിറ്റ് എസ്.പി ബി. അശോകിനെ കൊല്ലം റൂറൽ എസ്.പിയായും സർക്കാർ മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.