തൃശൂർ: കേരളത്തിലടക്കം ദേശീയതലത്തിൽ ശരാശരി മഴ ലഭിച്ചത് രാജ്യത്തെ കാർഷിക മേഖലക്ക് പുത്തൻ ഉണർവാകുന്നു. കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിലും തുടർച്ചയായ രണ്ടുവർഷവും കാലവർഷം ശരാശരിയോട് അടുത്ത് എത്തിയതാണ് കാര്യങ്ങൾ അനുകൂലമാവാൻ കാരണം. ഗോതമ്പ്, നെല്ല്, പയർവര്‍ഗങ്ങള്‍ റാഗി, എണ്ണക്കുരു, കരിമ്പ് അടക്കം അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഇൗ വർഷം അഞ്ചുശതമാനത്തിെൻറ മഴക്കമ്മിയാണുള്ളത്. സാേങ്കതികമായി ഇത് ശരാശരി മഴ ലഭിച്ചതായി കണക്കാക്കും. 890 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 841 മി.മീ മഴയാണ് ലഭിച്ചത്. തമിഴ്നാട്, കർണാടക, കേരളം, ലക്ഷദ്വീപ് അടക്കമുള്ള ഇന്ത്യൻ ഉപദ്വീപിെൻറ ദക്ഷിണമേഖലയിൽ ശരാശരി മഴ കൃത്യമായി ലഭിച്ചു. ഇൗ മേഖലയിൽ കിേട്ടണ്ട 718 മി.മീ മഴയും ലഭിച്ചു. വടക്കു - കിഴക്കൻ മേഖലയിൽ നാലുശതമാനത്തിെൻറ കുറവാണുള്ളത്.1438ന് പകരം 1368 മി.മീ മഴയാണ് ലഭിച്ചത്. മധ്യഇന്ത്യയിൽ ആറു ശതമാനത്തിെൻറ കുറവാണുള്ളത്. 976 മി.മീ ലഭിക്കേണ്ടിടത്ത് 919 മി.മീ മഴയാണ് ലഭിച്ചത്. പടിഞ്ഞാറെ ഇന്ത്യയിൽ 10 ശതമാനത്തിെൻറ കുറവാണുള്ളത്. 615ന് പകരം 553 മി.മീ മഴയാണ് പടിഞ്ഞാറൻ മേഖലയിൽ ലഭിച്ചത്.
കേരളത്തിൽ ഒമ്പതു ശതമാനത്തിെൻറ കുറവാണുള്ളത്. വയനാട് ഒഴികെ എല്ലാ ജില്ലകളിലും ശരാശരി മഴ ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ 37 ശതമാനത്തിെൻറ കുറവാണുള്ളത്. 2632 മി.മീ ലഭിക്കേണ്ടിടത്ത് 1652 മഴമാത്രമാണ് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ രണ്ടുശതമാനം വീതം അധികമഴ ലഭിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിലെല്ലാം സേങ്കതികമായി ശരാശരി മഴ ലഭിച്ചു.
ഇതോടെ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്ന വരൾച്ച സമാന അന്തരീക്ഷത്തിന് ശമനമായി. തുലാവർഷം കൂടി കനിഞ്ഞാൽ കാര്യം കുശാലാവും.തുലാവർഷം15നും 20നും ഇടയിൽ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ അറിയിപ്പ്. സെപ്റ്റംബർ അവസാനത്തിൽ എത്തേണ്ടിയിരുന്നുവെങ്കിലും കാലവർഷം വിടവാങ്ങാൻ മടിക്കുന്നതാണ് വൈകാൻ കാരണം. ജലസ്രോതസ്സുകൾ നിറയാൻ തുലാവർഷമഴ ഉപകരിക്കുമെന്നും ഇത് ശരാശരി മഴ ലഭിക്കാൻ ഇടയാക്കുമെന്നും കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ.സി.എസ്. ഗോപകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.