ജലീലിന്​ മറുപടിയില്ല - കെ.എം ഷാജി

മലപ്പുറം: മന്ത്രി കെ.ടി ജലീലി​ന്​ മറുപടിയില്ലെന്നും ലോകത്ത്​ എത്രയോ പേർക്ക്​ മറുപടി കൊട​ുക്കാനുണ്ടെന്നും കെ.എം ഷാജി. പാണക്കാട്​ ഹൈദരലി തങ്ങളുടെ വീട്ടിൽ നടന്ന ലീഗ്​ ഉന്നതാധികാര സമിതി യോഗത്തിൽ വിശദീകരണം നൽകാനെത്തിയതിന്​ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഷാജി.

കേസുമായി ബന്ധപ്പെട്ട്​ കെ.ടി ജലീൽ ഫെയ്​സ്​ബുക്​ പോസ്​റ്റിൽ ​​ഷാജിക്കെത​ിരെ ഒളിയ​െമ്പയ്​തിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കാണ്​ മറുപടിയില്ലെന്ന്​ ഷാജി പ്രതികരിച്ചത്​. കേസുമായി ബന്ധപ്പെട്ട്​ നേതാക്കൾ പറഞ്ഞത്​ തന്നെയാണ്​ പറയാനുള്ളത്​. വിജിലൻസ്​ കേസ്​ രാഷ്​ട്രീയ പ്രേരിതം തന്നെയാണെന്ന്​ അദ്ദേഹം ആവർത്തിച്ചു.

Tags:    
News Summary - No reply to Jaleel - KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.